റെയിൽവേ പാഴ്‌സൽ;തൂക്കമനുസരിച്ച് ടിക്കറ്റെടുക്കണം; നിയമം ഭേ​ദ​ഗതി ചെയ്ത് ദക്ഷിണ റെയിൽവേ.

1 min read
SHARE
റെയിൽവേ പാഴ്‌സൽ നിയമത്തിൽ ഭേദഗതി വരുത്തി ദക്ഷിണ റെയിൽവേ. അഞ്ച് മിനിറ്റിൽ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ നിന്ന് പാഴ്സ‌ൽ അയക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ ഒരു ടിക്കറ്റിന് 300 കിലോവരെ തൂക്കമുള്ള പാഴ്സ‌ൽ മാത്രമാണ് അയക്കാൻ സാധിക്കുക.
തൂക്കം കൂടുന്നതിന് അനുസരിച്ച് അധിക ടിക്കറ്റ്ന ൽകേണ്ടി വരും. 1,000 കിലോയ്ക്ക് ഇനി മുതൽ നാല് ടിക്കറ്റ് എടുക്കേണ്ടി വരും. തിങ്കളാഴ്‌ച മുതൽ ഊ നിബന്ധന നിലവിൽവരും. കംപ്യൂട്ടർവത്കരണം നടപ്പാക്കിയത് മുതൽ അഞ്ച് മിനിറ്റിൽ താഴെ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളിൽ നിന്ന് അയക്കുന്ന പാഴ്‌സലുകൾക്ക് തൂക്കത്തിന് അനുസരിച്ചുള്ള നിരക്കിന് പുറമേ ലഗേജ് ടിക്കറ്റ് കൂടി എടുക്കണം. ഏത് സ്റ്റേഷനിലേക്കാണോ അയയ്ക്കുന്നത് അവിടം വരെയുള്ള ജനറൽ ടിക്കറ്റാണ് എടുക്കേണ്ടത്. എന്നാൽ ഒരു ടിക്കറ്റിന് അയയ്ക്കാവുന്ന തൂക്കത്തിന് പരിധിയുണ്ടായിരുന്നില്ല.
ഇതിലാണ് ഇപ്പോൾ പരിധി നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ പാഴ്‌സൽ നിരക്കിലും റെയിൽവേ വർദ്ധന വരുത്തിയിരുന്നു. നിലവിൽ പാഴ്‌സൽ സർവീസുകളിൽ ഏറ്റവും ലാഭകരം റെയിൽവേയുടേതാണ്.