കോഴിക്കോട് ഉള്ള്യേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ സംഘർഷത്തിൽ നടപടി

1 min read
SHARE

കോഴിക്കോട് ഉള്ള്യേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ സംഘർഷത്തിൽ നടപടിയുമായി ഡിസിസി നടുവണ്ണൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ടി ഹരിദാസിനെ മാറ്റി.  ഉമ്മൻചാണ്ടി പാലിയേറ്റീവ് കെയർ സമ്മാന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു.

അനധികൃത പണപ്പിരിവ് ചോദ്യം ചെയ്ത ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ടി ഹരിദാസിനെതിരെയാണ് ഡിസിസി നടപടി എടുത്തത്.  ഉമ്മൻചാണ്ടി  പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് ഒരു വിഭാഗം പരാതി  കൊടുത്തിരുന്നു. ടി ഹരിദാസിനെതിരെ നടപടി വേണമെന്ന്  തിങ്കളാഴ്ച ചേർന്ന യോഗത്തിൽ എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

 

ഇത് ഐ ഗ്രൂപ്പ് നേതാക്കൾ ചോദ്യം ചെയ്തു. പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ ഇരു ചേരിയായി തിരിഞ്ഞ് സംഘർഷമായി ‘  ദൃശ്യം പകർത്തിയ ഐ വിഭാഗം നേതാവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു അനധികൃത പണപ്പിരിവ് ചോദ്യം ചെയ്തവർർക്കെതിരെ നടപടിയെടുത്താൽ അംഗീകരിക്കില്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി നേതൃത്വത്തിന് പരാതി നൽകാനാണ് ഐ വിഭാഗത്തിന്റെ തീരുമാനം.