September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

യൂട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

SHARE

യൂട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്.മുഹമ്മദ് ഷഹീൻ ഷാ എന്ന പേരിലുള്ള മണവാളൻ യൂട്യൂബർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആണ് പൊലീസ് നടപടി.

ഏപ്രിൽ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു.

 

ഈ സംഭവത്തിലാമ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.പ്രതികൾ നാളിതുവരെ ഒളിവിൽ ആണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.