November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം: നാല് പേർക്ക് പരുക്ക്

SHARE

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തൃശൂർ മണ്ണുത്തി കാളത്തോട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എറണാകുളം മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരിയായ ഒൻപതു വയസുകാരിക്ക് ജീവൻ നഷ്ടമായി.തൃശൂർ മണ്ണുത്തി കാളത്തോട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 20കാരിയായ എയ്ഞ്ചലിനാണ് ജീവൻ നഷ്ടമായത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു . എറണാകുളം മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരിയായ 9 വയസുകാരി മരിച്ചു. പട്ടിമറ്റം സ്വദേശി റെയ ആണ് മരിച്ചത്. മുത്തശ്ശിക്കും മറ്റൊരു സ്കൂട്ടർ യാത്രികനും പരുക്കേറ്റു.

നൃത്ത പഠനം കഴിഞ്ഞ് നടന്നുവരവെയാണ് അപകടമുണ്ടായത്. എറണാകുളം ആലുവയിൽ നിയന്ത്രണം തെറ്റിയ കാർ നിർത്തിയിട്ട വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. പുളിഞ്ചോട് ജംഗ്ഷനിലായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന പുളിഞ്ചോട് സ്വദേശിക്ക് പരുക്കേറ്റു . സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ആലുവ എടത്തലയിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു . അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പരുക്കേറ്റു. എടത്തല സഹകരണ ബാങ്ക് സമീപം 12 മണിയോടെയാണ് അപകടമുണ്ടായത്.

പത്തനംതിട്ട അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കാൽനടയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി . നൂറനാട് സ്വദേശി ചന്ദ്രമോഹൻ പിള്ളയ്ക്കാണ് പരുക്കേറ്റത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടമാണിത്.