April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

കേരളാ വിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി മലപ്പട്ടം പഞ്ചായത്തിലും

1 min read
SHARE

മലപ്പട്ടം: കെ വി ഫൈ എന്ന പേരിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ വഴി മോഡവും ഇൻസ്റ്റളേഷനും തികച്ചും സൗജന്യമായി നൽകുന്ന പദ്ധതി. കേരള വിഷന്റെ കെ വി ഹൈ പ്ലാനുകളിലൂടെ കേരളത്തിൽ എവിടെയും 30 മുതൽ 200 എം ബി പി എസ് വരെ വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി ലഭിക്കും. മോഡവും ഇൻസ്റ്റാളേഷൻ ചാർജുമാണ് സൗജന്യമായി നൽകുക. ഇതിനോടൊപ്പം ഫ്രീ വോയിസ് കോളും ലഭ്യമാകും. ഇതോടുകൂടി 399 രൂപയും ജിഎസ് ടിയും അടച്ചാൽ ഇനി ഒരു മാസം ഇന്റർനെറ്റ് ഉപയോഗിക്കാം. സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചതോടെ കേരളത്തിലെ നഗര ഗ്രാമ വ്യത്യാസമില്ലാതെ മുഴുവൻ വീടുകളിലും ഒപ്റ്റിക്കൽ ഫൈബർ വഴി ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. ഇത് ഇന്റർനെറ്റ് കമ്മ്യൂണിക്കേഷൻ മേഖലയിൽ വൻ വിപ്ലവം സൃഷ്ടിക്കും. 5000 + ഓപ്പറേറ്റർമാരും കാൽ ലക്ഷ്യത്തിൽ പരം ടെക്‌നീഷ്യൻന്മാരും പഞ്ചായത്ത് തലത്തിൽ കസ്റ്റമർ കെയർ സെന്ററും ടെക്നിക്കൽ സപ്പോർട്ടും നിലവിൽ ഉണ്ട്. അതിനാൽ തന്നെ മറ്റ് ഇന്റർനെറ്റ് വിതരണക്കാരെ അപേക്ഷിച്ച് കേരള വിഷൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നു. എപ്രിൽ 30 നുള്ളിൽ കണക്ഷൻ എടുക്കുന്നവർക്കാണ് സൗജന്യ കണക്ഷൻ ലഭ്യമാവുക. കേരള വിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി കെ വി ഫൈ നിങ്ങളുടെ പഞ്ചായത്തിലും. പദ്ധതിയുടെ മലപ്പട്ടം പഞ്ചായത്ത് തല ഉദ്ഘാടനത്തിൽ സി ഓ എ ഇരിട്ടിമേഖല എക്സിക്യുട്ടീവ് മെമ്പർ സുമോദ് എം സ്വാഗതം പറഞ്ഞ ചടങ്ങിന് സി ഓ എ ഇരിട്ടി മേഖല സെക്രട്ടറി സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. സി ഓ എജില്ലാ വൈസ് പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി ഉദ്ഘാടനം ചെയ്തു. ആദ്യ കണക്ഷൻ വിതരണം മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രൻ മാസ്റ്ററിൽ നിന്നും ചൂളിയാട് സിപിഎം ലോക്കൽ സെക്രട്ടറി പി പി ലക്ഷ്മണൻ സ്വീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി കെ വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സജിത കെ, മെമ്പർമാരായ ബാലകൃഷ്ണൻ മേലേക്കടവത്ത്, കെ വി സുധാകരൻ എന്നിവർ ആശംസ പറഞ്ഞു. മലപ്പട്ടം കേബിൾ ടി വി ഓപ്പറേറ്റർ സെബാസ്റ്റ്യൻ ജോസ് പി നന്ദി പറഞ്ഞു.