അമ്മ കുടുംബസംഗമം ഇന്ന് കൊച്ചിയില്‍

1 min read
SHARE

താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിക്കും. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് അംഗങ്ങളും കുടുംബങ്ങളും ഒത്തുചേരുന്നത്. കുടുംബസംഗമത്തില്‍ 240ഓളം കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

 

പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന്‍ രക്ഷാ മരുന്നുകള്‍ വാങ്ങാന്‍ സൗജന്യമായി നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളെത്തുടര്‍ന്ന് മുഴുവന്‍ ഭാരവാഹികളും രാജി വെച്ചതിനാല്‍ അഡ്‌ഹോക് കമ്മിറ്റിയാണ് ഇപ്പോള്‍ സംഘനയ്ക്ക് നേതൃത്വം നല്‍കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് കുടുംബസംഗമം.