June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

ശബരിമലയിൽ നിലയ്ക്കാതെ തീർഥാടക പ്രവാഹം, ഇന്നലെ മാത്രം ദർശനം നടത്തിയത് ഒരു ലക്ഷത്തോളം തീർഥാടകർ

SHARE

ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ തീർഥാടകരുടെ വൻ പ്രവാഹം. ഇന്നലെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴി മാത്രം 26,570 പേർ ഇന്നലെ ദർശനം നടത്തിയപ്പോൾ പുല്ലുമേട് വഴി 4,731 തീർഥാടകരാണ് സന്നിധാനത്തെത്തിയത്. അതേസമയം, തിരക്ക് വർധിക്കുമ്പോഴും സുഗമമായ ദർശനത്തിനുള്ള ക്രമീകരണം ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മല കയറിയവർക്കും മണിക്കൂറുകൾക്കുള്ളിൽ ക്യൂവിലൂടെ ദർശനം നടത്താനായി.

ഇന്നും 70,000 പേർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനിടെ, ശബരിമലയിലേക്കുള്ള പ്രത്യേക പാസ് നിർത്തിയതോടെ കാനന പാത വഴി സന്നിധാനത്തെത്തുന്നവരുടെ എണ്ണം കുറഞ്ഞത് മറ്റ് തീർഥാടകർക്കും സഹായകരമായിട്ടുണ്ട്. വാരാന്ത്യം ആയതോടെ ഇന്നും നാളെയും തിരക്ക് വീണ്ടും വർധിക്കാനാണ് സാധ്യതയെന്നാണ് അധികൃതർ നൽകുന്ന സൂചന.