പുൽപ്പള്ളി അമര ക്കുനിയിൽ കടുവ ആടിനെ കൊന്നു തിന്നു.

1 min read
SHARE
അമരക്കുനി നാരകത്തറ പാപ്പച്ചൻ്റെ 2 വയസ് പ്രായമുള്ള ആടിനെയാണ് കൊന്നത്. പ്രദേശത്ത് വന പാലകർ തിരച്ചിൽ നടത്തുന്നു. ആളുകൾക്ക് ജാഗ്രത നിർദേശം നൽകി.
ഇന്ന് രാവിലെയാണ് വീട്ടുകാർ ആടിനെ കടുവ കൊലപ്പെടുത്തിയ വിവരം അറിയുന്നത്.വിവരം വ. അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് വനപാലകരെത്തി തിരച്ചിൽ ആരംഭിച്ചു.തിരച്ചിൽ തുടരുകയാണ്.ആടിനെ പിടികൂടിയ വീട്ട് പരിസരത്തുനിന്നും 100 മീറ്റർ മാറി ആടിൻറെ മൃതദേഹം കണ്ടെത്തി.പാതി ഭാഗം ഭക്ഷിച്ച നിലയിലാണ് – വനപാലകർസ്ഥലത്ത് ജാഗ്രത നിർദ്ദേശം നൽകി മൈക്ക് അനൗൺസ്മെൻറ് നടത്തുന്നുണ്ട്.ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറിയാണ് വനം-കടുവയെ വനപ്പാലകർ നിരീക്ഷിച്ചുവരികയാണ്: കടുവയെ പിടി കൂടണമെന്നാണ് ആവശ്യം.