April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

തദ്ദേശ സ്ഥാപനങ്ങളോടുള്ള കേരള സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ യുഡിഎഫ് മെമ്പർമാർ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചു.

1 min read
SHARE

ഇരിക്കൂർ: തദ്ദേശ സ്ഥാപനങ്ങളോടുള്ള കേരള സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ യുഡിഎഫ് മെമ്പർമാർ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിനു മുമ്പിൽ നടന്ന സമരം കെ.പി.സി.സി. മെമ്പർ ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെയടക്കം വെട്ടിക്കുറച്ച ഫണ്ടുകൾ പുനസ്ഥാപിക്കുക, സ്പിൽ ഓവർ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു മണിക്കൂർ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ലിസി ഒ .എസ് സ്വാഗതം പറഞ്ഞു.  ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി അധ്യക്ഷനായി. സമരപരിപാടിയിൽ ബ്ലോക്ക് മെമ്പർ യാസിറ സി.വി .എൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മെമ്പർമാരായ ജെയിംസ് തുരുത്തേൽ, സോജൻ കാരാമയിൽ, പി.ആർ.രാഘവൻ എന്നിവർ നേതൃത്വം വഹിച്ചു.