April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

കല്ലുമ്മക്കായ കൊണ്ടൊരു കറി

SHARE

കല്ലുമ്മക്കായ കൊണ്ട് നല്ല രുചികരമായ ഒരു കറി ഉണ്ടാക്കാം . ചോറിനു കഴിക്കാനും പലഹാരങ്ങളുടെ ഒപ്പം കഴിക്കാനും ഈ കല്ലുമ്മക്കായ കറി അടിപൊളിയാണ്. അതിനായി വേണ്ട ചേരുവകൾ

കല്ലുമ്മകായ. -250 ഗ്രാം
സവാള -3
തക്കാളി -2
പച്ചമുളക് -3
ഇഞ്ചി -വെള്ളുതുള്ളി

തേങ്ങയുടെ കൊത്ത് – ഒരു കൈ പിടിയിൽ ഒതുങ്ങുന്നത്
മഞ്ഞൾപൊടി- അര ടീ സ്പൂൺ
മുളക്പൊടി- 1 റ്റീസ്പൂൺ
കുരുമുളക്പൊടി- 3 റ്റീസ്പൂൺ
മല്ലിപൊടി -അര റ്റീസ്പൂൺ
ഗരം മസാല -1 റ്റീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
നാരങ്ങാ നീര് -അര ടീ സ്പൂൺ
കറിവേപ്പില -1 തണ്ട്

 

കല്ലുമ്മകായ വൃത്തിയാക്കി ശേഷം മഞ്ഞപ്പൊടി ,ഉപ്പ് ഇവ ചേർത്ത് വേവിക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിച്ച് സവാള ,പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വഴന്ന് വരുമ്പോൾ ഇഞ്ചി, വെളുതുള്ളി കൂടി ഇടുക ,ശേഷം തക്കാളി ചേർക്കാം . തക്കാളി കൂടി നന്നായി വഴന്ന് വരുമ്പോൾ കല്ലുമ്മകായ വേവിച്ചത് കൂടി ചേർക്കാം. ശേഷം മസാലക്ക് ആവശ്യമായ മഞ്ഞൾപൊടി ,മുളക്പൊടി, മല്ലിപൊടി, കുരുമുളക്പൊടി ഗരംമസാല എന്നിവയും ചേർക്കാം. തേങ്ങാ കൊത്ത് കൂടി ഇടുക. പാകത്തിനു ഉപ്പ് കൂടി ഇട്ട് നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കി കുറച്ച് വെള്ളവും ചേർത്ത് അടച്ച് വച്ച് ഗ്രേവി മീഡിയം പരുവത്തിൽ ആകുന്നവരെ വേവിക്കുക . നല്ല രുചികരമായ കല്ലുമ്മകായ കറി റെഡി