June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ഭക്ഷ്യസുരക്ഷാ വ്യവസ്ഥകൾ ലംഘിച്ചു; പതഞ്ജലിയുടെ മുകളുപൊടി വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദേശം

SHARE
പതഞ്ജലി ഫുഡ്‌സ്‌ ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽനിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർദേശം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽനിന്ന് പൂർണമായും പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽനിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എഫ്എസ്എസ്എഐയുടെ നിർദ്ദേശം വന്നതായി പതഞ്ജലി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ബാബ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്തുക്കൾ, മറ്റ് ദൈനംദിന ഉപഭോഗവസ്തുക്കൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുൻനിരകമ്പനികളുടെ പട്ടികയിൽ പതഞ്ജലി ഉൾപ്പെടുന്നു.
സെപ്റ്റംബർ പാദത്തിൽ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാൾ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്‌സ്‌ വ്യക്തമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം 7,845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.