September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

തിരുവനന്തപുരത്ത് പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു; സംഭവം റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ

SHARE

 

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.

ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണർ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകിൽ നിന്ന് സഹപ്രവർത്തകർ ഓടിയെത്തി ഇവിടെ നിന്നും ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു