June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

ആഹാ …കിടിലം ചിക്കൻ മപ്പാസ് ആണല്ലോ

SHARE

നല്ല രുചിയിൽ ഒരു ചിക്കൻ മപ്പാസ് തയ്യാറാക്കിയാലോ. ബ്രേക്ഫാസ്റ്റിനൊപ്പവും ചോറിനൊപ്പവും കഴിക്കാൻ ഈ ചിക്കൻ മപ്പാസ് കിടിലമാണ്. അതിനായി ആവശ്യം വേണ്ട ചേരുവകൾ

ചിക്കന്‍- അര കിലോ
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-നാലു സ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കറുവപ്പട്ട-ഒരു കഷണം
ഗ്രാമ്പൂ- രണ്ടെണ്ണം
ഏലക്ക- ഒരെണ്ണം
തക്കോലം-ഒരെണ്ണം
ഉപ്പ് – പാകത്തിന്
കശുവണ്ടി അരച്ചത്- ഒരു സ്പൂണ്‍
തേങ്ങ പാല്‍- ഒന്നാം പാലും രണ്ടാം പാലും അ
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്നതിനായി ചിക്കന്‍ വൃത്തിയാക്കി കഷണങ്ങളാക്കി മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക. പാനിൽ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ,മല്ലിപൊടി, രണ്ടു സ്പൂണ്‍ ഗരം മസാല എന്നിവ എന്നിവ ചേർത്ത് വഴറ്റിയ ശേഷം തക്കാളി അറിഞ്ഞതും ഇടുക.

 

മാരിനേറ്റു ചെയ്തു വെച്ച ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്കിട്ട് ഇളക്കിയ ശേഷം പാകത്തിന് ഉപ്പും ചേർത്ത് തേങ്ങയുടെ രണ്ടാം പാല്‍ ചേര്ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചത്‌ കൂടി ചേർക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍, കാല്‍ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേർക്കാം. ഒരു സവാളയുടെ പകുതി നന്നായി ബ്രൗൺ നിറമാകുന്നതു വരെ വഴറ്റി കറിയുടെ മുകളിലേക്ക് ഇട്ട് അലങ്കരിക്കാം.