കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ് മഹോത്സവം 2025 ഫെബ്രുവരി 19 മുതൽ 24 വരെ നടക്കും
1 min read

കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ് മഹോത്സവം 2025 ഫെബ്രുവരി 19 മുതൽ 24 വരെ നടക്കും. ഫെബ്രുവരി 19 വൈകുന്നേരം 4.30 നു നേരമ്പോക്, കീഴുർ, വള്യട് ഭാഗങ്ങളിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് 7.30 നു കൊടിയേറ്റ് 8.30 നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തും, 20 നു നാരായണീയ പാരായണം, ഭഗവതി പൂജ, അക്ഷരശ്ലോക സദസ്സ്, കലസന്ധ്യ എന്നിവ നടക്കും, 21 നു മൃത്യുഞ്ജയ ഹോമം, ഗാനമേള, 22 നു ധന്വന്തരി ഹോമം, കലാസന്ധ്യ, 23 നു പ്രതിഷ്ഠദിന പൂജ, മാതൃ സമ്മേളനം, ഗംഗാജ്യോതി സമർപ്പണം, എന്നിവ നടക്കും, 24 നു സമൂഹ സദ്യ, ആറാട്ട്ബലി, ആറാട്ട് എഴുന്നള്ളത്, കൊടിയിറക്കൽ എന്നിവ നടക്കും
