എനിക്ക് ഒരു കോടി മതി, കൂടപ്പിറപ്പിനെ വേണ്ട! അന്ധ്രയിൽ ഇൻഷുറൻസ് പണം തട്ടാൻ യുവാവ് സഹോദരിയെ കൊന്നു

1 min read
SHARE

ഒരു കോടി രൂപ ഇൻഷുറൻസ് പണം തട്ടാൻ യുവാവ് സഹോദരിയെ കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ മുപ്പതുകാരനായ അശോക് കുമാറിനെ പൊലീസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കടക്കെണി മൂലം പൊറുതിമുട്ടിയതോടെയാണ് ഇയാൾ ഇൻഷുറൻസ് പണം തട്ടാൻ സഹോദരിയെ കൊന്നത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം അതൊരു അപകട മരണം ആയിരുന്നുവെന്ന് ചിത്രീകരിച്ച് പണം തട്ടാനായിരുന്നു അശോകിന്റെ പദ്ധതി.

 

സംഭവദിവസം, ആശുപത്രിയിൽ പോകാനെന്ന വ്യാജേനയാണ് ഇയാൾ സഹോദരിയെ കൊന്നത്. കാറിൽ വെച്ച് ഉറക്കഗുളി നൽകിയ ശേഷം അശോക് സഹോദരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇത് അപകടമരണമായി ചിത്രീകരിക്കുകയായിരുന്നു. പിന്നീട് പൊലീസിൽ നടത്തിയ അന്വേഷണത്തിൽ ഇത് അപകട മരണം അല്ലെന്നും കൊലപാതകം ആണെന്നും കണ്ടെത്തുകയായിരുന്നു.

പിന്നീട് പ്രതി അശോക് തന്നെയാണെന്ന് കണ്ടെത്തിയതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകക്കുറ്റം അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി മുൻപും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.