സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു

1 min read
SHARE

കൊച്ചി: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. സാധാരണയെക്കാൾ ഉയർന്ന ചൂട് ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണ് സാധ്യത. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെൽഷ്യസ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴ്ചയോടെ വേനൽ മഴ മെച്ചപ്പെട്ടേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്നലെ ഏറ്റവും ഉയർന്ന ചൂട് ( 39.7°c) പാലക്കാട്‌ രേഖപെടുത്തി. പുനലൂർ ( 38.2)കോട്ടയം ( 37.6), വെള്ളാനിക്കര ( 37.6) കോഴിക്കോട് ( 37.4)ആലപ്പുഴ ( 37.2)എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.