റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടെ ലൈനില്‍ തട്ടി; വിതുരയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

1 min read
SHARE

വിതുരയില്‍ റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനില്‍ നിര്‍മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം.

ചായം സ്വദേശി പ്രകാശ് ( 44 ) ആണ് ഷോക്കേറ്റ് മരിച്ചത്. പരിക്കേറ്റ ഉടന്‍ തന്നെ
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിതുര പൊലീസ് കേസ് എടുത്തു.