August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികള്‍

SHARE

 

 

കേളകം : കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളില്‍ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളില്‍ വിളകള്‍ നശിപ്പിച്ച്‌ മുള്ളൻ പന്നികള്‍ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്.

കൃഷിയിടങ്ങളില്‍ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.

 

കശുവണ്ടി ശേഖരിക്കാൻ എത്തുമ്ബോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തില്‍ ആഴ്ചയില്‍ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച്‌ നശിപ്പിക്കുന്നത്. ഇതോടെ വില കുറവില്‍ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകൂമ്ബോള്‍ കർഷകർ ദുരിതത്തിലാവുകയാണ്.

 

രാത്രികാലങ്ങളില്‍ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികള്‍ കാർന്ന് തിന്നുന്നതിനാല്‍ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോള്‍ കൂടുതല്‍