സമുദ്രത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങൾ തേടി സമുദ്രയാന്‍; ‘മത്സ്യ 6000’ത്തിന്റെ പരീക്ഷണം വിജയകരം
1 min read

കടലിന്റെ അടിത്തട്ടിലെ അമൂല്യമൂലകങ്ങളെയും ധാതുക്കളെയും കുറിച്ച് പഠിക്കുക, മനുഷ്യനെയെത്തിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിക്കുള്ളത്. പദ്ധതിയുടെ ഭാഗമായി നിർമിച്ച ‘മത്സ്യ 6000’ എന്ന അന്തര്‍വാഹിനിയുടെ കടലിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.
കടലിന്റെ അടിത്തട്ടിൽ 6000 മീറ്റർ താഴെ മൂന്നുപേരെ എത്തിക്കുന്ന പര്യവേക്ഷണ പദ്ധതിയാണ് സമുദ്രയാന്‍. അടുത്തവർഷം പദ്ധതി യാഥാര്‍ഥ്യമാവും എന്നാണ് കരുതുന്നത്. ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ‘ചന്ദ്രയാനി’നും സൂര്യനെക്കുറിച്ചു പഠിക്കുന്നതിനുള്ള ‘ആദിത്യ’ക്കും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ‘ഗഗന്‍യാനി’നുമൊപ്പം ഉള്ള ഇന്ത്യയുടെ അഭിമാമന പദ്ധതിയാണ് സമുദ്രയാൻ.ഇതിനുവേണ്ടിയുള്ള മത്സ്യ 6000ത്തിന്റെ പരീക്ഷണം ജനുവരി 27 മുതല്‍ ഫെബ്രുവരി 12 വരെ ചെന്നൈയ്ക്കടുത്ത് കാട്ടുപ്പള്ളിയിലെ എല്‍. ആന്‍ഡ് ടി. തുറമുഖത്ത് വെച്ചായിരുന്നു. അന്തര്‍വാഹിനിയുടെ സുരക്ഷാസംവിധാനങ്ങളും ഊര്‍ജ, ഗതിനിയന്ത്രണ സംവിധാനങ്ങളുമാണ് പരീക്ഷണത്തിലൂടെ പരിശോധിച്ചത്. ആളെ കയറ്റിയുള്ള അഞ്ചു ദൗത്യങ്ങളും ആളില്ലാത്ത അഞ്ചു ദൗത്യങ്ങളുമാണ് പരീക്ഷണത്തിന്റെ ഭാഗമായി നടത്തിയത്.
