ഏറ്റവും മോശം എയര്‍ലൈനുള്ള ഓസ്കാർ അവാർഡ് എയര്‍ ഇന്ത്യയ്ക്കെന്ന് ബിജെപി നേതാവ്; ക്ഷമാപണവുമായി എയര്‍ ഇന്ത്യ

1 min read
SHARE

 

‘പൊട്ടിപ്പൊളിഞ്ഞ സീറ്റുകൾ, ഉപയോഗമില്ലാത്ത സ്റ്റാഫ് അംഗങ്ങൾ… എല്ലാം കൊണ്ടും ലോകത്തിലെ ഏറ്റവും മോശം എയര്‍ ലൈനുള്ള ഓസ്കാര്‍ അവാര്‍ഡ് എയര്‍ ഇന്ത്യയ്ക്ക് തന്നെ’യെന്ന ബിജെപി നേതാവിന്‍റെ വാക്കുകൾക്ക് പിന്നാലെ ക്ഷമാപണവുമായി എയര്‍ ഇന്ത്യ രംഗത്ത്. ബിജെപി നേതാവും വക്താവുമായ ജൈവീർ ഷെർഗിലാണ് എയര്‍ ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയത്. സ്വകാര്യ പൈലറ്റ് ലൈസന്‍സുള്ള സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയാണ് ജൈവീർ ഷെർഗിൽ.ഏറ്റവും മോശം എയർലൈനുകൾക്ക് നല്‍കുന്ന ഒരു ഓസ്കാർ ഉണ്ടെങ്കിൽ എല്ലാ വിഭാഗത്തിലും എയര്‍ ഇന്ത്യ അത് സ്വന്തമാക്കിയേനെ. തകർന്ന സീറ്റുകൾ, മോശം സ്റ്റാഫ്, ദയനീയമായ “ഓൺ ഗ്രൗണ്ട്” സപ്പോർട്ട് സ്റ്റാഫ്, കൂക്കി വിളിക്കുന്ന കസ്റ്റമർ സര്‍വ്വീസ് ! എയർ ഇന്ത്യയില്‍ പറക്കുന്നത് സുഖകരമായ അനുഭവമല്ല, പക്ഷേ, ഇന്ന് എല്ലാ റെക്കോർഡുകളും അത് തകർത്തു. നിരാശനായ ജൈവീർ ഷെർഗിൽ തന്‍റെ എക്സ് അക്കൌണ്ടില്‍ കുറിച്ചു. ഏതാനും ദിവസം മുമ്പ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, എയര്‍ ഇന്ത്യയിലെ പൊട്ടിയ സീറ്റുകളെ കുറിച്ച് പരാതി പറഞ്ഞതിന് പിന്നാലെയാണ് ജൈവീർ ഷെർഗിലിന്‍റെ വിമർശനം.