July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

തണ്ണിമത്തനില്‍ അരയന്നം, ക്യാപ്‌സിക്കത്തിൽ ആന്തൂറിയം; പഴങ്ങളിലും പച്ചക്കറികളിലും കലാവിസ്മയം തീര്‍ത്ത് പ്രവാസി മലയാളി

1 min read
SHARE

പഴങ്ങളും പച്ചക്കറികളും കൊണ്ട് കലയുടെ വിസ്മയം തീര്‍ക്കുന്ന പ്രവാസി മലയാളി നാട്ടിലും വിദേശത്തും ഒരുപോലെ ശ്രദ്ധേയനാവുകയാണ്. വര്‍ഷങ്ങളായി കുടുംബസമേതം അമേരിക്കയില്‍ താമസിക്കുന്ന കോതമംഗലം സ്വദേശി സജിമോനെ നമുക്കൊന്ന് പരിചയപ്പെടാം.

വര്‍ഷങ്ങളായി കുടുംബസമേതം അമേരിക്കയില്‍ ജോലി ചെയ്യുന്ന കോതമംഗലം, കുടമുണ്ട സ്വദേശി സജിമോനാണ് പഴങ്ങളിലും പച്ചക്കറികളിലും വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുന്നത്. തണ്ണിമത്തന്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, ക്യാപ്‌സിക്കം, പഴം, ആപ്പിള്‍ എന്നു വേണ്ട സകലതും നിമിഷ നേരം കൊണ്ടാണ് സജിമോന്റെ കരവിരുതില്‍ കലാസൃഷ്ടികളായി മാറുന്നത്. സാധാരണക്കാരായ ആര്‍ക്കു വേണമെങ്കിലും പരിശ്രമത്തിലൂടെ ഈ രംഗത്തേക്ക് വരാന്‍ കഴിയുമെന്നും വിദേശങ്ങളില്‍ ഉള്‍പ്പെടെ ധാരാളം അവസരങ്ങള്‍ നേടാന്‍ കഴിയുമെന്നും സജിമോന്‍ പറഞ്ഞു.

വ്യത്യസ്തയിഷ്ടപ്പെടുന്ന കലാപ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ സജിമോന്റെ കലാസൃഷ്ടികള്‍ എറ്റെടുത്തിരിക്കുകയാണ്. തണ്ണിമത്തനില്‍ തീര്‍ത്ത അരയന്നവും ക്യാപ്‌സിക്കമുപയോഗിച്ചുണ്ടാക്കുന്ന ആന്തൂറിയവുമെല്ലാം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു. ചിത്ര രചനയിലും പെയ്ന്റിംഗിലും കഴിവുതെളിയിച്ച കലാകാരനാണ് സജിമോന്‍. സ്വന്തം വീടിന്റെ ഇന്റീരിയര്‍ വര്‍ക്കിലും ഇദ്ദേഹം കഴിവ് പ്രയോഗിച്ചിട്ടുണ്ട്. ഭാര്യ സീതാമായ, മക്കളായ വിഷ്ണു, വൈഷ്ണവ് എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലാണ് സജിമോന്‍ താമസിക്കുന്നത്.