September 29, 2026

ബന്ധുക്കളുടെ മുന്നിൽ വെച്ചും നോബി ഷൈനിയെ മർദ്ദിച്ചു, കല്ല്യാണം കഴിഞ്ഞ അന്ന് മുതൽ ക്രൂരപീഡനം’; പിതാവ്

SHARE

ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷൈനിയുടെ പിതാവ് . ബന്ധുക്കളുടെ മുന്നിൽ വെച്ചു പോലും അതിക്രൂരമായി ഷെെനിയെ ഭർത്താവ് നോബി മർദ്ദിച്ചു. നേരത്തെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ വൈകിയെന്നും പിതാവ് കുര്യാക്കോസ് ആരോപിച്ചു.ഭർത്താവ് നോബി കല്യാണം കഴിഞ്ഞ അന്നുമുതൽ ഷൈനിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഷൈനി ഇക്കാര്യം വീട്ടിലും സൂചിപ്പിച്ചിരുന്നു. വിവാഹമോചന കേസിൽ ഹാജരാകാൻ നോബി തയ്യാറാകാത്തത് ഷൈനിയെ സമ്മർദ്ദത്തിലാക്കി എന്നും പിതാവ് പറയുന്നു. പലതവണ നോട്ടീസ് നൽകിയിട്ടും വാങ്ങിയില്ല. ഈ കാര്യങ്ങളാൽ ഷൈനി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് ഷൈനിയുടെ അച്ഛൻ പറയുന്നത്. അതേസമയം ഷൈനിയുടെ ഭർത്താവ് നോബി ലുക്കോസിനെ കോടതി ഇന്നലെ റിമാൻഡ് ചെയ്തു. അതേ സമയം വീടിൻ്റെ ഗേറ്റ് പൂട്ടി ഷൈനി മക്കളുമായി റെയിൽവേ ട്രാക്കിലേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.