November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

മയിൽപ്പീലി സ്കോളർഷിപ്പ്: കേരളം ഭരിക്കുന്നത് ബിജെപിയെന്ന പ്രതീതി; കോൺഗ്രസോ ലീഗോ പ്രതികരിക്കാൻ തയ്യാറാകുന്നില്ല: പിഎ മുഹമ്മദ് റിയാസ് എംഎൽഎ

SHARE

നിലവിൽ കേരളം ഭരിക്കുന്നത് ബി ജെ പിയാണെന്ന പ്രതീതിയാണെന്ന് എം എൽ എ പി എ മുഹമ്മദ് റിയാസ്. കാലടി സർവകാലാശലയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​ഹം. ബി ജെ പിക്ക് മൂന്ന് എം എൽ എമാർ മാത്രമേ ഉള്ളൂ എങ്കിലും ഭൂരിപക്ഷം എം എൽ എമാർ ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ഓരോ നിലപാടും. മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ കോൺഗ്രസോ ലീഗോ ഇതുവരെയും പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്ന് പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തെല്ലാം നടക്കുമോ അതെല്ലാം തന്നെയാണ് കേരളത്തിലും ഇപ്പോൾ നടക്കുന്നതെന്നും മുഹമ്മദ് റിയാസ്. അതേസമയം കാലടി സർവകലാശാല മുന്നേ അറിയപ്പെട്ടിരുന്നത് വ്യത്യസ്തമായ കോഴ്സുകളുടെ പേരിലാണെങ്കിൽ ഇപ്പോൾ അറിയപ്പെടുന്നത് പൗരാവകാശ ലംഘനത്തിൻ്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. സമരപ്പന്തലിൽ സംസാരിക്കുന്നതിനിടെയായിരുന്നു എം എൽ എ യുടെ പരാമർശം. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വി സി പൊലീസിൽ പരാതി നൽകിയതെന്നും ആർ എസ് എ,സിൻ്റെ ആ​ഗ്രഹങ്ങൾ നിറവേറ്റാനായാണ് യു ഡി എഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.