November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

എഐ ഇനി നിങ്ങൾക്കായി ഷോപ്പിങും ചെയ്യും; ഓപ്പൺഎഐയുടെ പുതിയ ചാറ്റ്ജിപിടി വാലറ്റ് പുറത്ത്

SHARE

ഉപയോക്താക്കൾക്കായി ചാറ്റ്ജിപിടി വാലറ്റ് എന്ന പുതിയ ഷോപ്പിങ് ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് ഓപ്പൺഎഐ. ഇതിലൂടെ ഡോട്സ് എന്നറിയപ്പെടുന്ന ഓപ്പൺഎഐയുടെ പേഴ്സണൽ എഐ ഏജന്റുകളാണ് ഉപയോക്താക്കൾക്ക് വേണ്ടി ആവശ്യമായ സാധനങ്ങൾ തെരഞ്ഞെടുക്കാനും ഓൺലൈൻ ഷോപ്പിങ് നടത്താനും സഹായിക്കുക.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻ​ഗണന നൽകികൊണ്ട് നവംബർ 13നാണ് ഓപ്പൺഎഐ പുതിയ ഫീച്ചർ പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് സാധനങ്ങളുടെ വിവരങ്ങളും വിലയും പരിശോധിക്കാനും ഫേസ് ഐഡി അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഉപയോഗിച്ച് പേയ്‌മെന്റ് നൽകാനും കഴിയും. നിലവിൽ, അമേരിക്കയിലുള്ള 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ചാറ്റ്ജിപിടി പ്രോ ഉപയോ​ഗിക്കുന്നവർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക. കൂടാതെ, യുഎസ് ഇഷ്യൂ ചെയ്ത വിസ, മാസ്റ്റർകാർഡ്, അല്ലെങ്കിൽ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉണ്ടെങ്കിൽ മാത്രമാണ് ഷോപ്പിങ് നടത്താൻ സാധിക്കുക.

ഈ സേവനം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ ആദ്യം തങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ ചാറ്റ്ജിപിടി വാലറ്റിൽ ചേർക്കേണ്ടതുണ്ട്. ചെക്കൗട്ട് സമയത്ത് ടോക്കണൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുക ഈടാക്കുന്നത്. ആപ്പിൾ പേ പോലെ തന്നെ പ്രവർത്തിക്കുന്നതിനാൽ കാർഡിന്റെ യഥാർത്ഥ വിവരങ്ങൾ എഐ ഏജന്റുമായോ വ്യാപാരികളുമായോ പങ്കിടില്ല. സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനുള്ള അഡ്രസും ഫോൺ നമ്പറും എഐ ഏജന്റ് സ്വയം വ്യാപാരിക്ക് നൽകും.