May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

വൈ എം സി എ കുടുംബസംഗമവും ഇൻസ്റ്റലേഷനും

1 min read
SHARE

പയ്യാവൂർ: ചെമ്പൻതൊട്ടി വൈ എം സി എ യുടെ 16ആം കുടുംബസംഗമവും ഇൻസ്റ്റലേഷനും ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചെമ്പൻതൊട്ടി സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ ആന്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹഭാഷണം നടത്തി. വൈ എം സി എ പ്രസിഡന്റ്  ജോൺസൺ ഇലഞ്ഞിക്കോട്ട് അധ്യക്ഷത വഹിച്ചു. ജിജി മുണ്ടാംപള്ളിയുടെ നേതൃത്വത്തിലുള്ള 15 അംഗ ഭരണസമിതി അധികാരമേറ്റു.വൈ എം സി എ നാഷണൽ എക്സിക്യൂട്ടീവ് അംഗം മത്തായി വീട്ടിയാങ്കൽ വിശിഷ്ടാതിഥി ആയിരുന്നു.നോർത്ത് സോൺ ചെയർമാൻ മാനുവൽ കുറിച്ചിത്താനം മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ സബ് റീജിയൻ ചെയർമാൻ രാജു ചെരിയൻകാല പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കണ്ണൂർ സബ് റീജിയൻ ജനറൽ കൺവീനർ ടോമി കണിവേലിൽ പുതിയ മെമ്പർമാരുടെ ഇൻഡക്ഷന് നേതൃത്വം നൽകി. ആന്റോ തോണിക്കൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കേരള റീജിയൻ വൈസ് ചെയർപേഴ്സൺ ഗാഥ സജി, ആന്റോ സി എൽ, കേരള റീജിയൻ മുൻ ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ്, സണ്ണി മാനാമ്പുറം തുടങ്ങിയവർ സംസാരിച്ചു. മാർ സെബാസ്റ്യൻ വള്ളോപ്പള്ളി എക്സലൻസ് അവാർഡ് ജേതാവ് ആന്റോ സി എൽ, കർഷകശ്രീ  തോമസ് മാനമ്പുറം, സോയി ജോസഫ്, ജോൺസൺ ഇലഞ്ഞിക്കോട്ട്, കായികതാരം അഞ്ജു തോമസ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.