ആശാ വര്‍ക്കേഴ്‌സിന്റെ സമരം; നിര്‍മല സീതാരാമനെ കണ്ട് യുഡിഎഫ് എംപിമാര്‍

1 min read
SHARE

ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. അനുഭാവപൂര്‍വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര്‍ പ്രതികരിച്ചു. ഇന്‍സന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ ആവര്‍ത്തിച്ചതായി നേതാക്കള്‍ പറഞ്ഞു.

ജെപി നഡയെ കണ്ടുവെന്നും ഹോണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എത്രയും വേഗം തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആശാവര്‍ക്കര്‍മാരുടെ സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണം എന്നുള്ളതാണ് യുഡിഎഫ് എംപിമാരുടെ ആവശ്യം. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശാവര്‍ക്കര്‍മാരുടെ ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചിട്ടില്ലെങ്കില്‍ അത് നിര്‍ഭാഗ്യകരം. അത് പ്രതിഷേധാര്‍ഹമാണ് – അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ പേരില്‍ മേനി നടിക്കുന്ന ഗവണ്‍മെന്റ് ആണ് ആശാവര്‍ക്കര്‍മാരുടെ സമരത്തെ പുച്ഛിക്കുന്നതെന്ന് ആന്റോ ആന്റണി വിമര്‍ശിച്ചു.