കരിങ്കൽക്കുഴിയിൽ കടകളുടെ പിറകു വശത്ത് വിദ്യാർത്ഥികൾ പുകവലിക്കാനെത്തുന്നതായി നാട്ടുകാരുടെ പരാതി

1 min read
SHARE

കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിൽ കടകളുടെ പിറകുവശത്തുള്ള ഒഴിഞ്ഞമൂലകളിൽ വിദ്യാർത്ഥികൾ  സ്ഥിരമായി പുകവലിക്കാൻ എത്തുന്നതായി നാട്ടുകാർ സ്കൂൾ-കോളേജ് വിദ്യാർഥികളാണ് ഇവിടെയെത്തി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത്. കൂടുതൽ പേരും യൂണിഫോമിലാണ് എത്താറുള്ളതെന്ന് നാട്ടുകാർ പറയുന്നു.

പൊതു പ്രവർത്തകർ പല തവണ ഉപദേശം നൽകിയെങ്കിലും ഫലം ഉണ്ടാവാറില്ല, പുകവലിയുടെ മറവിൽ മറ്റു ലഹരികളുടെ ഉപയോഗവും ഉണ്ടായിരിക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുണ്ട്. ലഹരിക്കെതിരെ കേരള ഗവണ്മെന്റും സാമൂഹ്യ സംഘടനകളും നടത്തുന്ന ബോധവൽക്കരണ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.