October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

ബോംബ് ഭീഷണിയ്ക്ക് പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റില്‍ കടന്നല്‍ ആക്രമണവും; ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കുത്തേറ്റു

SHARE

തിരുവനന്തപുരം കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്ക് പിന്നാലെ പരിശോധനയ്ക്കിടെ കടന്നലുകളുടെ ആക്രമണം. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മുഴുവന്‍ കടന്നലുകളുടെ കുത്തേറ്റു. പരുക്കേറ്റവരെ പേരൂര്‍ക്കട ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.