പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
1 min read

പേരാവൂര്‍ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കേളകം, കോളയാട്, കൊട്ടിയൂര്‍, പേരാവൂര്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്തുകളിലെ ഉന്നതി നിവാസികള്‍ക്കായി പരാതി പരിഹാര അദാലത്ത് നടത്തി. കേളകം സെന്റ് ജോര്‍ജ്ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി (റൂറല്‍) അനുജ് പലിവാല്‍ മുഖ്യാതിഥിയായി. പേരാവൂര്‍ ഡിവൈഎസ്പി കെ.വി പ്രമോദന്‍ അധ്യക്ഷനായിരുന്നു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ ആദ്യ പരാതി സ്വീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച അദാലത്തില്‍ മുന്നൂറോളം ഉന്നതി നിവാസികള്‍ പങ്കെടുത്തു. നാനൂറോളം പരാതികള്‍ ലഭിച്ചു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, കേളകം പഞ്ചായത്തംഗം സുനിത വാത്യാട്ട്, ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ടി.എം.കുഞ്ഞിരാമന്‍, പേരാവൂര്‍ എസ്.എച്ച്.ഒ.പി.ബി.സജീവ്, കേളകം പോലീസ് എസ്എച്ച്ഒ ഇതിഹാസ് താഹ, കേളകം സബ് ഇന്‍സ്പെക്ടര്‍ എം.രമേശന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
