പുഷ്പാർച്ചന നടത്തി.
1 min read

മുൻ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് അംഗവും ദീർഘകാലം ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന കെ പി കരുണാകരന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി. ജവഹർ ചാരിറ്റി ആൻഡ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടാവ് ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചന ചടങ്ങിൽ എം വി ജനാർദ്ധനൻ,വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ വി പത്മനാഭൻ മാസ്റ്റർ, മുഹ്സിൻ കാതിയോട്, പി സുനിൽ മാസ്റ്റർ,കെ സുകുമാരൻ കെ വി നാരായണൻ, വി സി രാജീവൻ,പി പി കൃഷ്ണൻ, പി സുപ്രിയ,ആർ പി അബ്ദുള്ള, പനമ്പ സതീശൻ, ടി വി നിധീഷ്, വി സി ലളിത, ബിനു ജോയി,പി വി വത്സലൻ,ജിജേഷ് സി കെ വി പ്രിയേഷ്, എന്നിവർ സംബന്ധിച്ചു. വൈകുന്നേരം 6 30ന് നടക്കുന്ന അനുസ്മരണ സദസ്സ് ഡിസിസി ജനറൽ സെക്രട്ടറി കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.
