ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു
1 min read

ശ്രീകണ്ഠപുരം : ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം ടൗണിൽ പ്രകടനത്തിന് ശേഷം ബസ് സ്റ്റാൻ്റിൽ വെച്ചാണ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചത് . ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി ടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ സ്വാഗതവും ട്രഷറർ വി എ റഹീം നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ പി പി ഖാദർ ,കെ സലാഹുദ്ദീൻ ,കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ , പി എ ഹൈദ്രോസ് ഹാജി ,വി വി അബ്ദുള്ള , ഇ എം നാസർ , എം എ ഖലീലുറഹ്മാൻ, കലാം ഇരിക്കൂർ , മുനവ്വിർ പഴയങ്ങാടി , വി പി മുഹമ്മദ് കുഞ്ഞി, അഷ്റഫ് ചുഴലി ,സി ഖാദർ ,എൻ പി സിദ്ദീഖ് , ഒ വി ഹുസൈൻ ഹാജി, സി പി മുഹമ്മദ് ദാവൂദ് , എം അസീസ് ,വി പി മൂസാൻ ,എൻ പി റഷീദ് മാസ്റ്റർ , പി നൂറുദ്ദീൻ, ഫായിസ് കൊയ്യം ,ബഷീർ എം ,യു പി അഫ്സൽ, എം ഇബ്രാഹിം ,നൗഷാദ് കരുവഞ്ചാൽ നേതൃത്വം നൽകി.
