ശില്പശാല സംഘടിപ്പിച്ചു.

1 min read
SHARE

 

ശ്രീകണ്ഠാപുരം:കളി സ്ഥലങ്ങളുടെ അപര്യാപ്തത കുട്ടികളുടെ കായികക്ഷമതയെ ബാധിക്കുന്നുണ്ടോ എന്നുള്ള വിഷയവുമായി ബന്ധപ്പെട്ട് ചുഴലി ജിഎച്ച്എസ്എസ്, കൊയ്യം ജി. എച്ച് എസ്. എസ് എന്നീ വിദ്യാലയങ്ങളിലെ 30 കുട്ടികൾ ചേർന്ന് തയ്യാറാക്കിയ പ്രോജക്ടിന്റെ പരിസമാപ്തിയുടെ ഭാഗമായി ജിഎച്ച്എസ്എസ് ചുഴലിയിൽ വച്ച് ശില്പശാലയും ലഘുലേഖ പ്രകാശനവും നടന്നു. കളി സ്ഥലങ്ങളുടെ അപര്യാപ്തതയും കുട്ടികളിലെ കായിക ക്ഷമതയും എന്ന പ്രോജക്റ്റിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയതായിരുന്നു ലഘുലേഖ. ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും, വിദ്യാലയത്തിന് സമീപമുള്ള കടകളിലും വീടുകളിലും ലഘുലേഖ പ്രചരണവും നടന്നു. പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ജിഎച്ച്എസ്എസ് ചുഴലിയിലെ പിടിഎ പ്രസിഡണ്ട് ശ്രീ പ്രകാശൻ .പി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭന കെ എം പരിപാടി ഉദ്ഘാടനം ചെയ്തു. ബിആർസി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ ഉണ്ണികൃഷ്ണൻ എം കെ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ രമ്യ എൻ.വി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അലക്സ്. പി.ആർ അനൂപ് എസ്, ബിജിത്ത് .വി, സതീദേവി.കെ.വി , ഹരിദാസ്.കെ, കവിത എന്നിവർ സംസാരിച്ചു. ഇരുവിദ്യാലയങ്ങളിലെയും അധ്യാപകർ രക്ഷിതാക്കൾ, പൊതുജനങ്ങൾ, പ്രാദേശിക കായിക താരങ്ങൾ തുടങ്ങി നിരവധി പേർ ശില്പശാലയിൽ പങ്കെടുത്തു.