ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് മറന്നു: സ്മൃതി ദിനം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി
1 min read

പാലക്കാട്: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതി ദിനം നടത്താനൊരുങ്ങി ബിജെപി. ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതി ദിനം കോൺഗ്രസ് മറന്നെന്നും അതുകൊണ്ട് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി അത് നടത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടങ്ങിയവർ ബിജെപി അംഗങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ടുളള അറിയിപ്പുകൾ നൽകിയിട്ടുണ്ട്.എന്നാൽ ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് ഒരിക്കലും അവഗണിക്കുകയോ മറക്കുകയോ ചെയ്തിട്ടില്ലെന്നും, ഇന്നുവരെ ചേറ്റൂരിനെ ഓർക്കാത്ത ബിജെപി ചേറ്റൂരിന്റെ സ്മൃതി ദിനം നടത്താനൊരുങ്ങുമ്പോൾ അതിൽ ഒരു രാഷ്ട്രീയം ഉണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.ബിജെപി ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂർ ശങ്കരനായരുടെ കുടുംബാംഗങ്ങളേയും സന്ദർശിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.
