November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

സൂംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്, അധാർമികമായി ഒന്നും കാണാൻ കഴിയില്ല’: കെ.എസ്.യു

SHARE

ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ ക്യാമ്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ തന്നെ നൽകിയിട്ടുള്ളതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

സൂംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നു തന്നെയാണ് കെ.എസ്.യു നിലപാട്. സിന്തറ്റിക് ലഹരിയടക്കം യുവാക്കളിലും വിദ്യാർത്ഥികളിലും പിടിമുറുക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

എന്നാൽ അതേസമയം ലഹരിയും വിദ്യാർത്ഥികൾക്കിടയിലെ മാനസിക സംഘർഷങ്ങളും സൃഷ്ടിക്കുന്ന വലിയ സാമൂഹിക പ്രശ്നത്തിന് മുന്നിൽ സുംബാ ഡാൻസും ഒന്നോ രണ്ടോ സിനിമാ താരങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന ലഹരിയോ മാത്രമാവരുത് പരിഹാരം, അതിന് കുറേക്കൂടെ ആഴത്തിലുള്ള പ്രതിവിധികൾ ആവശ്യമാണ്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്, വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തത മുതൽ അധ്യാപക നിയമനവും സ്കൂൾ സമയവും വരെ അതിൽ ഉൾപ്പെടും, വിദ്യാർത്ഥികളുടെ ക്ഷേമത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ അടിസ്ഥാനപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.