മെസ്സിയെയും മറഡോണയെയും ഇഷ്ടപ്പെട്ട അർജന്റീനയുടെ ആരാധകൻ’; ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിൽ അർജന്റീന ഫാൻസ് കേരള
1 min read

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളത്തിലെ ആരാധക കൂട്ടായ്മ. ഏതൊരു അർജന്റീനക്കാരനെയും പോലെ മറഡോണയും മെസ്സിയും അർജന്റീനൻ ദേശീയ ടീമും എന്നും ഇഷ്ട പ്രണയങ്ങളായി കൊണ്ട് നടന്നൊരാളായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് അർജന്റീന ഫാൻസ് കേരള ഫെയ്സ്ബുക്കിൽ കുറിച്ചു. ജന്മ നാടായ ബ്യൂനസ് ഐറിസിലെ സാൻ ലോറൻസോ ക്ലബ്ബിന്റെ അംഗത്വമുള്ള ആരാധകനായിരുന്നു ഫ്രാൻസിസ് പാപ്പ. ഏതൊരു സാധാരണക്കാരനായ ആരാധകനെ പോലെയും അർജന്റീനൻ ടീമിന്റെ വിജയങ്ങളിൽ സന്തോഷിക്കുകയും പരാജയങ്ങളിൽ സങ്കടപ്പെടുകയും ചെയ്തിരുന്ന പാപ്പ ഫുട്‍ബോൾ ആരധകർക്കിടയിലും സ്വീകാര്യനായിരുന്നു. ആരാധക കൂട്ടായ്മ പ്രതികരിച്ചു.
