അമ്പായത്തോട്ടിൽ നാശം വിതച്ച് കാട്ടാന

1 min read
SHARE

അമ്പായത്തോട്: കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്ടിൽ കാട്ടാനശല്യം രൂക്ഷം. വൈദ്യുതിവേലി തകർത്താണ് ജനവാസമേഖലയിലെത്തിയത്. തുടർച്ചയായ മൂന്നുദിവസം കാട്ടാന മലയോര ഹൈവേക്ക്‌ സമീപത്തെ കൃഷിയിടത്തിലെത്തി. നമ്പുടാകം ജോസിന്റെ പറമ്പിലാണ് നാശം വിതച്ചത്. ആലനാൽ ഷാജി പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന തീറ്റപ്പുല്ല് നശിപ്പിച്ചു.

പറമ്പിലുണ്ടായിരുന്ന തേനീച്ചപ്പെട്ടികളും തകർത്തു. ചക്കയും ആന തിന്നു. കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ, കൊട്ടിയൂർ വൈൽഡ് ലൈഫ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി.

കാട്ടാനയെത്തുമ്പോൾ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന അലാറം സ്ഥാപിച്ചെന്നും തകർന്ന വൈദ്യുതിവേലി പുനഃസ്ഥാപിച്ചെന്നും വനപാലകർ പറഞ്ഞു. പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.