നല്ല ക്രിസ്പി പൂരി വേണോ ? ദാ ഇത് ഒരുനുള്ള് ചേര്‍ത്ത് നോക്കൂ

1 min read
SHARE

ഹോട്ടലുകളില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല ക്രിസ്പി പൂരി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് നോക്കിയാലോ ? നല്ല കിടിലന്‍ പൂരി തയ്യാറാക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്.

ചേരുവകള്‍

  1. ഗോതമ്പു പൊടി – 1 ഗ്ലാസ്

2.മൈദ – 1 സ്പൂണ്‍ ( നിര്‍ബന്ധം ഇല്ല )

  1. വെള്ളം -1/2 ഗ്ലാസ്
  2. ഉപ്പ് – 1/4 സ്പൂണ്‍

5.പഞ്ചസാര – 1 സ്പൂണ്‍

6.എണ്ണ – പൂരി വറുത്തു കോരാന്‍ ആവശ്യത്തിന് ( 1/2 ഗ്ലാസ് )

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ അര ഗ്ലാസ് വെള്ളം എടുത്തു അതില്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക.

ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പു പൊടി, ഒരു സ്പൂണ്‍ മൈദ ഇട്ടു കൊടുക്കണം. ഇവ നല്ലതുപോലെ ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കണം.

നല്ലതുപോലെ കുഴച്ച മാവ് ഒരു 20 മിനിറ്റ് മൂടി വയ്ക്കുക.

20 മിനിറ്റ് കഴിഞ്ഞു പൂരി മാവ് ഓരോ ചെറിയ ഉരുളകള്‍ ആയി എടുത്ത് പരത്തി എടുക്കുക.

പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ പരത്തിയ പൂരി ഇട്ട് കൊടുക്കണം.

ഒരു വശം വീര്‍ത്തു വരുമ്പോള്‍ മെല്ലെ പൊട്ടി പോകാതെ മറുവശം തിരിച്ചു ഇട്ടുകൊടുക്കണം.