ഇന്ത്യ – പാക് സംഘർഷം; സർവകക്ഷി യോഗം ആരംഭിച്ചു

1 min read
SHARE

പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ,എസ് ജയശങ്കർ, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനായി എത്തി. സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. പാക് സംഘർഷത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു.കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു.ഇന്നലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. 13 സാധാരണക്കാർക്ക് പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ട്ടമായി. 59 പേർക്ക് പരുക്കേറ്റു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് പാകിസ്താൻ സൈന്യം സാധാരണക്കാരെ ലക്ഷ്യമിട്ട് പൂഞ്ചിൽ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ വീടുകളടക്കം തകർന്നു. പാക് പ്രകോപനം മുന്നിൽ കണ്ടുകൊണ്ട് പൂഞ്ച് രജൗരി മേഖലയിലെ ജനങ്ങളെ സൈന്യം മാറ്റി പാർപ്പിച്ചിരിക്കുകയാണ്.