തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ജല ബഡ്ജറ്റ് പ്രകാശനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം.പി.പി സന്തോഷ് കുമാർ പ്രകാശനം നിർവഹിച്ചു

1 min read
SHARE

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ജല ബഡ്ജറ്റ് പ്രകാശനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം.പി.പി സന്തോഷ് കുമാർ പ്രകാശനം നിർവഹിച്ചുതലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി.അനിത അധ്യക്ഷത വഹിച്ചു.പി.ആർ. വസന്തൻ മാസ്റ്റർ,ഹരിത കേരള മിഷൻ കോർഡിനേറ്റർ ലതാ കാണി,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ.രാജീവൻ, അഭിഷേക് കുറുപ്പ് എന്നിവർ സംസാരിച്ചു. എരഞ്ഞോളി പുഴയിൽ നിന്നും കുയ്യാലി പുഴയുടെ ഭാഗത്തുള്ള കണ്ടൽ സംരക്ഷിക്കുന്നതിനായി മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വി.രവീന്ദ്രൻ ധർമ്മടത്തെ ചടങ്ങിൽ വച്ച് ആദരിച്ചു. സജീന്ദ്രൻ മാസ്റ്റർ”ജല ബഡ്ജറ്റ് കാര്യവും കാരണവും”എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.വീഡിയോ പ്രദർശനവും ഉണ്ടായി.