June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 18, 2025

കണ്ണൂർ,കക്കാട് പുഴയിൽ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചത് കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ.

1 min read
SHARE

 

 

 

 

കണ്ണൂർ: കക്കാട് പുഴയിൽ ഒൻപതു വയസുകാരൻ മുങ്ങി മരിച്ചത് കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ. അതിരകം സി എച്ച് നഗറിലെ നസീറിന്റെ മകൻ  നഷീദാണ് മരിച്ചത്. അമൃത വിദ്യാലയത്തിനടുത്ത കക്കാട് പുഴയുടെ  ഭാഗത്ത് കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ പുഴയില്‍ വീണാണ് അപകടം. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. എന്നാൽ സംഭവം പുറത്തറിയാൻ വൈകി. 

വിവരമറിഞ്ഞ് പിതാവ് നസീറിൻ്റെ നേതൃത്വത്തിലാണ് ആദ്യം തെരച്ചിൽ തുടങ്ങിയത്. പിന്നാലെ കണ്ണൂരിൽ നിന്ന് ഫയർ ഫോഴ്സും എത്തി കുട്ടിയെ കണ്ടെത്തി ധനലക്ഷ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.