May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ.

SHARE

സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. തലശ്ശേരി വടക്കുമ്പാട് കാരാട്ട്കുന്ന് സ്വദേശിനി പി.റസീനയെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്പണം ആവശ്യപ്പെട്ട് ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് ധർമ്മടം പോലീസ് കഴിഞ്ഞ ദിവസം വടക്കുമ്പാടെ കാരാട്ട്കുന്നിലെ റസീനയുടെ വീട്ടിൽ എത്തിയത് -പോലീസ് എത്തിയപ്പോൾ സഹോദരിയുടെ മകളെ മർദ്ദിക്കുന്നതായിരുന്നു കണ്ടത് .ഉടൻ വനിതാ പോലീസ് ഇടപെട്ട് കുട്ടിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു.വനിതാ പോലീസ് ഉദ്യോഗസ്ഥയെയും തള്ളി താഴെയിട്ടു..ഇതിനിടെവീടിന്റെ ജനറൽ ഗ്ലാസ്സുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിക്കുകയും ചെയ്തിരുന്നു.സംഭവത്തിലാണ് റസീനയുടെ സഹോദരി റഫീനയുടെ പരാതിയിൽ ധർമ്മടം പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുംചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വനിതാ എസ്ഐയെ മർദ്ദിച്ച കേസിലും മദ്യപിച്ച് പൊതുനിരത്തിൽബഹളം ഉണ്ടാക്കുക,അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ റസീന ‘