കാരുണ്യ പദ്ധതിയെ പോലും സർക്കാർ പ്രതിസന്ധിയിലാക്കി: അഡ്വ മാർട്ടിൻ ജോർജ്ജ്
1 min read

കണ്ണൂർ: സാധാരണക്കാർക്ക് ഏറെ ആശ്വാസമായി ഉമ്മൻ ചാണ്ടി സർക്കാർ ആവിഷ്കരിച്ച കാരുണ്യ പദ്ധതിയെ പോലും പിണറായി സർക്കാർ തകർത്തിരിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. ആരോഗ്യ മേഖലയിലെ സർക്കാരിൻ്റെ പരാജയത്തിൽ പ്രതിഷേധിച്ചും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ജില്ലയിലെ താലൂക്കാശുപത്രികൾക്കു മുന്നിൽ കോൺഗ്രസ് നടത്തിയ ധർണയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ ആശുപത്രി പരിസരത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികള്‍ക്കുള്ള കുടിശ്ശിക കാരണം കേന്ദ്രപദ്ധതിയിൽ ലയിപ്പിച്ച സംസ്ഥാനത്തെ കാരുണ്യ പദ്ധതി വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്തെ 40 ലക്ഷത്തിലധികം കുടുംബങ്ങളാണ് ഈ പദ്ധതിയിലുള്ളത്. 1550 കോടി രൂപയാണ് ആശുപത്രികള്‍ക്കുള്ള കുടിശ്ശികയെന്നാണ് കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് മാത്രം 350 കോടി കുടിശ്ശികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 1200 കോടി രൂപ നല്‍കാനുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊക്കെ വിദേശ നാടുകളിലടക്കം ചികിത്സ നടത്താൻ സർക്കാരിന് പണമുണ്ട്. നാട്ടിലെ സാധാരണക്കാരുടെ ചികിൽസാ പദ്ധതിക്ക് പണമില്ലാത്ത സ്ഥിതിയും. ഉയര്‍ന്ന ചെലവുള്ള ചികിത്സകള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലാത്ത അവസ്ഥയാണെന്നും മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി. കണ്ണൂർ , അഴീക്കോട് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയുടെ മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു. പ്രൊഫ: എ.ഡി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.കെ പ്രമോദ്,രാജീവൻ എളയാവൂർ,അമൃത രാമകൃഷ്ണൻ,സുരേഷ് ബാബു എളയാവൂർ,ടി.ജയകൃഷ്ണൻ,പി.മുഹമ്മദ് ഷമ്മാസ്,പി.മാധവൻ മാസ്റ്റർ,അഡ്വ: പി.ഇന്ദിര,ഷമാ മുഹമ്മദ്,മുണ്ടേരി ഗംഗാധരൻ,ശ്രീജ മഠത്തിൽ എം.പി വേലായുധൻ,സി.ടി ഗിരിജ,ലിഷ ദീപക്ക്,ലക്ഷ്മണൻ തുണ്ടിക്കോത്ത്,കൂകിരി രാജേഷ്,ബിജു ഉമ്മർ വരുൺ എം കെ എന്നിവർ പ്രസംഗിച്ചു . ഇരിക്കൂർ – അഡ്വ.സജീവ് ജോസഫ് എം എൽ എ ,തളിപ്പറമ്പ -അഡ്വ.സോണി സെബാസ്റ്റിയൻ , തലശ്ശേരി -അഡ്വ. പി എം നിയാസ് ,ഇരിട്ടി – വി എ നാരായണൻ , പാനൂർ- സജീവ് മറോളി, കൂത്തുപറമ്പ് -ചന്ദ്രൻ തില്ലങ്കേരി , പഴയങ്ങാടി -അഡ്വ.ടി ഒ മോഹനൻ ,പയ്യന്നൂർ -റിജിൽ മാക്കുറ്റി , പേരാവൂർ -ലിസി ജോസഫ് തുടങ്ങിയ നേതാക്കൾ വിവിധ താലൂക്ക് ആശുപത്രികൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്തു.
