ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിവായനാപക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും
1 min read

ഇരിട്ടി: വായനാ പക്ഷാചരണ ത്തിന്റെ ഭാഗമായി നൻമ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ആരംഭിച്ച വായനാപക്ഷാചരണ സമാപന പരിപാടിഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷനായി.ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി ഡോ.എ.ബൈജു മുഖ്യാതിഥിയായി.യുവസാഹിത്യകാരൻമനീഷ് മുഴക്കുന്ന് ഐ.വി.ദാസ് അനു സ്മരണം നടത്തിനന്മ ജനറൽ സെക്രട്ടറി സന്തോഷ് കോയിറ്റി, ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് കമ്മിറ്റി എക്സി.കമ്മിറ്റിയംഗം
സി.കെ.ലളിത ടീച്ചർ, നന്മ ഭരണ സമിതിയംഗങ്ങളായ
ഡോ.ജി.ശിവരാമകൃഷ്ണൻ,കെ.കെ.ശിവദാസ്, വിജയൻ കുറ്റ്യാടൻ ,മനോജ് അത്തിതട്ട് എന്നിവർസംസാരിച്ചു.
തുടർന്ന് നന്മ കലാകാരൻമാരായ എൻ.എം. രത്നാകരൻ മാസ്റ്റർ, വി.കെ.അനിത, ബാബു സി.കീഴൂർ,സജീവൻ പാറക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ ഗാനാലാപാനവും ഉണ്ടായി
