July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 8, 2025

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത

1 min read
SHARE

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരവുമായി സമസ്ത. സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നത്.

എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയമാണ് അരമണിക്കൂർ വർധിപ്പിച്ചത്. അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനെതിരെയാണ് സമസ്ത രംഗത്ത് എത്തിയിരിക്കുന്നത്. സമസ്ത നേരത്തെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നു.എന്നാൽ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സമസ്ത പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

വ്യാഴാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും.സമയമാറ്റം പതിനൊന്നായിരം മദ്രസകളെയും,12 ലക്ഷം വിദ്യാർഥികളെയും ബാധിക്കുമെന്നാണ് സമസ്തയുടെ ആരോപണം.വിഷയത്തിൽ സർക്കാർ പുനഃപരിശോധന നടത്തണമെന്നും തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നുമാണ് സമസ്തയുടെ ആവശ്യം.