ഓമല്ലൂരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ് അഴിമാലി, അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ഡിവൈഎഫ്ഐ ആരോപണം. ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷൈജുവിനും പരുക്കുണ്ട്.