സിസയ്ക്ക് വേണ്ടി ജോലികള്‍ ചെയ്യാത്തതിനാല്‍ മാനസികമായി ഉപദ്രവിച്ചു’; ഡോ.സിസാ തോമസിനെതിരെ ഗവേഷക നല്‍കിയ പരാതി പുറത്ത്
1 min read

സിസ തോമസിനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ പരാതി പുറത്ത്. 2020 ലാണ് പരാതിക്ക് ആസ്പദമായ സംഭവം. അക്കാദമിക നേട്ടം സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനാലും, സിസയ്ക്ക് വേണ്ട ജോലികള്‍ ചെയ്തു നല്‍കാത്തതിനാലും മാനസികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് ഗവേഷകയുടെ പരാതി.
ഇതേ തുടര്‍ന്ന് സിസയ്‌ക്കെതിരെ സാങ്കേതിക സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് സിസയുടെ വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ സര്‍വകലാശാല കണ്ടെത്തുകയും. ഗവേഷകയുടെ ഗൈഡ് ഷിപ്പ് സ്ഥാനത്ത് നിന്ന് സിസയെ മാറ്റുന്ന നടപടിയും ഉണ്ടായി.
അതേസമയം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി. വ്യാഴായ്ച സര്‍വകലാശാലയിലെത്തിയ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ചുമതല നിര്‍വഹിച്ചു.
രജിസ്ട്രാര്‍ സസ്പെന്‍ഷിലാണെന്നും അനധികൃതമായി ആരും രജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല.
ബുധനാഴ്ച സര്‍വകലാശാലയിലെത്തിയ അനില്‍കുമാര്‍ ഒരു ദിവസത്തെ അവധിക്കായി മോഹന്‍ കുന്നുമ്മേലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇത് വിസി നിരസിച്ചു. താന്‍ ഇപ്പോഴും സര്‍വകലാശാലയുടെ രജിസ്ട്രാറാണെന്നും സിന്‍ഡിക്കറ്റാണ് തന്നെ നിയമിച്ചതെന്നും കെ എസ് അനില്‍കുമാര്‍ മറുപടി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം വ്യാഴാഴ്ച ഓഫീസിലെത്തിയത്. താല്‍ക്കാലിക വിസി നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്ത അനില്‍കുമാറിനെ സിന്‍ഡിക്കറ്റ് തിരിച്ചെടുത്തിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.
സിന്‍ഡിക്കറ്റ് തിരിച്ചെടുത്ത രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനോട് ഓഫീസിലെത്തരുതെന്ന് താല്‍ക്കാലിക വിസിയായി എത്തിയ സിസ തോമസ് നിര്‍ദേശിച്ചിരുന്നു.
