സെക്യൂരിറ്റി ജീവനക്കാരനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മർദിച്ച സംഭവം; “ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ യൂത്ത് കോൺഗ്രസ് തയ്യാറാകണം”; മന്ത്രി വി ശിവൻകുട്ടി
1 min read

ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിൽ നിന്ന് ക്രൂരമർദനമുണ്ടായി എന്ന വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ യൂത്ത് കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ഇക്കാര്യത്തിൽ ശക്തമായ നിയമനടപടികൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
“സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച ആദ്യ സംസ്ഥാനമാണ് കേരളം. അവരുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി നിരന്തരമായ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന സർക്കാരാണ് നമ്മുടേതെന്നും മന്ത്രി വ്യക്തമാക്കി.ആലുവയിൽ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ജില്ലാ കോഡിനേറ്റർ കെ ബി ഇജാസാണ് 73 കാരനായ ബാലകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്. പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദിച്ചത് എന്നാണ് വിവരം. ഇജാസിനെതിരെ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
