സ്കൂളിന് സമീപത്തെ ട്രാൻസ്‌ഫോമർ, വൈദ്യുതി പോസ്റ്റ് എന്നിവ മാറ്റണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ.
1 min read

ഉളിക്കൽ :സ്കൂളിന് സമീപത്തെ ട്രാൻസ്‌ഫോമർ, ഇലക്ട്രിക്ക് പോസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൈദ്യുതി വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉളിക്കൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് എന്നിവർക്ക് കത്തയച്ച് പരിക്കളം ശാരദാ വിലാസം എ യു പി സ്കൂൾ അധികൃതർ.
ഉളിക്കൽ പഞ്ചായത്തിലെ പരിക്കളം ശാരദാ വിലാസം എ യു പി സ്കൂളിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോമർ, ഇത് കൂടാതെ സ്കൂളിനോട് ചേർന്ന് മറിഞ്ഞു വീഴാറായ നിലയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കണമെന്നാണ് സ്കൂളിന്റെ ആവശ്യം. ഈ രണ്ടു പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിമാർക്കും, കെ എസ് ഇ ബി ഉളിക്കൽ സെക്ഷൻ ഓഫീസിലും പരാതി നൽകിയത്.ഇത് സംബന്ധിച്ച് കെ എസ് ഇ ബി ഉളിക്കൽ സെക്ഷൻ ഓഫീസിൽ മുമ്പ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
