July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 19, 2025

വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; പാകിസ്ഥാനിൽ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം, അപകട ദൃശ്യങ്ങൾ

1 min read
SHARE

പാകിസ്ഥാനിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം ലൈവ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. ക്യാമറയിൽ പകർത്തിയ അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ലൈവ് കവറേജ് നല്‍കുന്നതിനിടെയാണ് വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചുവരുന്നത്. അല്‍ അറബിയ ഇംഗ്ലീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍, ഒഴുക്കില്‍പ്പെട്ട് മൈക്ക് പിടിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ തലയും കൈയും മാത്രം ആണ് കാണുന്നത്.ഈ നാടകീയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. വിഡിയോ കണ്ടവരിൽ ഒരു വിഭാ​ഗം അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിക്കുമ്പോൾ, മറ്റൊരു വിഭാ​ഗം സുരക്ഷയെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ പലരും വിമർശിച്ചു. ഇത് പത്രപ്രവർത്തനത്തിന് അനിവാര്യമാണോ അതോ റേറ്റിംഗുകൾക്കായി അശ്രദ്ധമായി ശ്രമിച്ചതാണോ എന്ന ചോദ്യവും പല കോണിൽ നിന്നും ഉയരുന്നുണ്ട്.