വി എസിനെ കാത്ത് വേലിക്കകത്ത് വീട്; ഒരുക്കങ്ങളെല്ലാം സജ്ജം; ഒഴുകിയെത്തി ജനം
1 min read

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്‌റെ പുന്നപ്ര വേലിക്കകത്ത് വീട്ടിലേക്ക് നിരവധിയാളുകളാണ് ഒഴുകിയെത്തുന്നത്. ഇന്ന് രാത്രിയോട് കൂടി വി എസിന്‌റെ ഭൗതികശരീരം ഇവിടെയെത്തും. പന്തല്‍ അടക്കമുള്ള മറ്റ് ക്രമീകരണങ്ങളും പുന്നപ്രയിലെ വീട്ടുമുറ്റത്ത് സജ്ജീകരിച്ചിട്ടുണ്ട്. അതേ സമയം അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര തുടങ്ങി. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാന്‍ സെക്രട്ടേറിയേറ്റ് പരിസരത്ത് ജനസാഗരം തടിച്ചുകൂടിയത്.നിരവധിപ്പേരാണ് റോഡിന്റെ ഇരുവശങ്ങളിലും വിഎസ്സിനെ കാണാന്‍ കാത്തുനില്‍ക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
